photo

ചേർത്തല:സർക്കാർ അതിഥി മന്ദിരത്തിന് സമീപം പൊതുമരാമത്ത് ഓഫീസ് വളപ്പിൽ സൂക്ഷിച്ചിരുന്ന മണൽ കടത്തിയതായി പരാതി. ജെ.സി.ബിയും ടിപ്പറുമായെത്തി 19ന് ഉച്ചയോടെ 10 ലോഡോളം മണൽ ഇവിടെനിന്നും കടത്തിയതായികാട്ടി അസിസ്​റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ എൽ.രാജശ്രീ പൊലീസിൽ പരാതി നൽകി.പ്രധാന ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് തുടർ ചുമതലകളിലായതിനാൽ ഓഫീസ് പ്രവർത്തിച്ചിരുന്നില്ല.ഇതിന്റെ മറവിലാണ് മണൽകടത്തിയത്.നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ഓടകൾ പുനർനിർമ്മിച്ചിരുന്നു.ഇവിടെ നിന്നും എത്തിച്ച മണലാണ് കനാലോരത്ത് സംഭരിച്ചിരുന്നത്.
ആരാണ് മണൽകയ​റ്റികടത്തിയതെന്ന് അധികൃതർക്കു വിവരം ലഭിച്ചിട്ടില്ല.മണൽ കടത്തുന്നതറിഞ്ഞ് അധികൃതർ എത്തിയപ്പോൾ കയ​റ്റിയ മണൽ ഉപേഷിച്ച് വാഹനങ്ങളുമായി കടന്നതായാണ് വിവരം.മോഷണം കാട്ടി ടിപ്പർ ലോറിയുടെ നമ്പരടക്കം പൊതുമരാമത്ത് അധികൃതർ ചേർത്തല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഒരു ലോഡ് മണലിന് ഇരുപതിനായിരത്തോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.