
കായംകുളം : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കീരിക്കാട് തെക്ക് ഭഗവതി തറയിൽ രാജു - സുജാദേവി ദമ്പതികളുടെ മകൻ ശരൺ രാജ് ( ഉണ്ണി, 25) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7.30 ന് കെ.പി. റോഡിൽ ഒന്നാം കുറ്റിക്ക് കിഴക്കുവശം വച്ച് ശരൺ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരൺ രാജിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. സഹോദരൻ: ശബരി.