balakrishnan

ചാരുംമൂട്: ഇടുങ്ങിയ മുറിയിലെ കട്ടിലിൽ ജീവിതം മരുന്നിന്റെ ബലത്തിൽ തള്ളിനീക്കുന്ന നൂറനാട് മുതുകാട്ടുകര കലാഭവനത്തിൽ ബാലകൃഷ്ണന്റെ (പൊടിയൻ-72) ദുരിതത്തിന് അല്പമെങ്കിലും ശമനമുണ്ടാവാൻ സുമനസുകളുടെ സഹായം വേണം. മരുന്നിനു മാത്രം മാസം മൂവായിരത്തോളം രൂപയാവും. വിൽക്കാനും പണയം വെയ്ക്കാനും ഇനി ഒന്നുമില്ല, പക്കൽ.

ചെറുപ്പം മുതൽ ബീഡിത്തൊഴിലാളി ആയിരുന്നു. മൂന്നു വർഷം മുമ്പ് വലതുകാലിനു ചെറിയ വേദന അനുഭവപ്പെട്ടു. പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നു മരുന്നു കഴിക്കുന്നതിനിടെ വേദന കൂടി. ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടുവിൽ വലതുകാൽ നീക്കം ചെയ്തു. പിന്നീട് കുറച്ചുനാൾ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. പത്ത് മാസം മുമ്പ് ഇടത് കാലിനു വേദന തുടങ്ങി. അടൂർ സർക്കാർ ആശുപത്രിയിൽ വച്ച് ഈ കാലും നീക്കം ചെയ്തു. ഇതോടെ ജീവിതം കട്ടിലിലായി. ഇത്രയും നാളത്തെ ചികിത്സയ്ക്കു വേണ്ടി അഞ്ചു സെന്റ് സ്ഥലം വിറ്റു. രണ്ടരലക്ഷം രൂപ കടത്തിലുമായി. ദുരിത ജീവിതത്തിൽ കൂട്ടായി ഭാര്യ ചന്ദ്രിക മാത്രമാണുള്ളത്.

ബാലകൃഷ്ണന്റെ പേരിൽ കാനറ ബാങ്ക് നൂറനാട് ശാഖയിൽ അക്കൗണ്ടുണ്ട്.

നമ്പർ: 30151O1010948, IFS CODE: CNRE000315. ഫോൺ: 8590170569.