
ചേർത്തല:ദേശീയ പാതയിൽ മായിത്തറയ്ക്ക് സമീപം ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ കാവുങ്കൽ സ്വദേശി സേതുലക്ഷ്മിക്കും കുടുംബത്തിനും രക്ഷകയായ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോ. രുക്മിണിയെ എ.ഐ.വൈ.എഫ് പ്രവർത്തകർ ആശുപത്രിയിൽ എത്തി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി. ജിസ്‌മോൻ പൊന്നാട അണിയിചു.ആശുപത്രി സൂപ്രണ്ട് ഡോ.അനിൽകുമാർ, എ.ഐ.വൈ.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.വി.ഗിരീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് എസ്.സനീഷ്, ജില്ലാ കമ്മിറ്റി അംഗം ബിമൽ ജോസഫ് എന്നിവർ പങ്കെടുത്തു.