 
ചാരുംമൂട്: കൊല്ലം - തേനി ദേശീയ പാതയിൽ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാർ റോഡിൽ നിന്ന് താഴ്ചയിലുള്ള
വീട്ടു മുറ്റത്തേക്ക് പാഞ്ഞുകയറി. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ബൈക്ക് യാത്രികൻ ചുനക്കര ആര്യാട്ട് സജുവിളയിൽ സജു,കാർ ഡ്രൈവറായ കൊല്ലം സ്വദേശി എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ തെരുവുമുക്കിനു സമീപമായിരുന്നു അപകടം.