tv-r

 വിഷം കൊടുത്ത് കൊന്നതായി പരാതി

അരൂർ: കേൾവിയും സംസാരശേഷിയുമില്ലാത്ത കർഷകന്റെ താറാവ് കൂട്ടത്തെ സാമൂഹ്യ വിരുദ്ധർ വിഷം കൊടുത്തു കൊന്നതായി പരാതി. അരൂർ പഞ്ചായത്ത് 17-ാം വാർഡ് കളപ്പുരക്കൽ ലക്ഷം വീട് കന്യാകുന്നത്ത് വീട്ടിൽ ബാബു - മോളി ദമ്പതികളുടെ 600 ലധികം വരുന്ന താറാവുകളാണ് ഇന്നലെ കൂട്ടത്തോടെ ചത്തത്.വീടിന് സമീപത്തെ പാടത്ത് തീറ്റയ്ക്കായി ഇറക്കിയിരുന്ന താറാവുകൾ ഉച്ചയ്ക്കാണ് ഓരോന്നായി പിടഞ്ഞു വീണു ചത്തത്. പാടത്തെ വെള്ളത്തിൽ ആരോ വിഷം കലക്കിയതാണ് താറാവുകൾ കൂട്ടത്തോടെ ചാകാനുള്ള കാരണമെന്ന് വീട്ടുകാർ പറഞ്ഞു. ക്രിസ്മസ് വിപണി ലക്ഷ്യമാക്കി ബാങ്കിൽ നിന്ന് 3 ലക്ഷം രൂപ വായ്പയെടുത്ത് 1000 താറാവുകളെയാണ് ബാബുവും മോളിയും വളർത്തിയിരുന്നത്. അരൂർ പൊലീസിൽ പരാതി നൽകി.