
ക്രിസ്മസ് ആഘോഷത്തിന് കർശന നിയന്ത്രണങ്ങളുമായി പൊലീസ്
ആലപ്പുഴ: ജില്ലയിൽ ക്രിസ്മസ് ആഘോഷങ്ങൾ അതിരു വിടാതിരിക്കാൻ കർശന നിയന്ത്രണങ്ങളുമായി പൊലീസ് . ഓരോ പൊലീസ് സ്റ്റേഷനിലെയും അംഗബലത്തിന് അനുസരിച്ചാണ് പ്രത്യേക ആക്ഷൻ പ്ലാൻ പൊലീസ് തയ്യാറാക്കുക. പ്രധാന ഇടങ്ങളിലെല്ലാം ഷാഡോ പൊലീസ്, പിങ്ക് പൊലീസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ സാന്നിദ്ധ്യം ഉറപ്പാക്കും. ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ. # പടക്കം പൊട്ടിക്കുന്നതിന് ഇന്ന് രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെ മാത്രമേ അനുമതിയുണ്ടായിരിക്കുകയുള്ളൂ.
മറ്റ് നിയന്ത്രണങ്ങൾ
 കരോൾ സംഘത്തിൽ അനുവദനീയമായ എണ്ണം ആളുകൾക്ക് പങ്കെടുക്കാം
 കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും
 രാത്രിയിൽ പള്ളിയിൽ പോകുന്നവർക്ക് സുരക്ഷ ഉറപ്പാക്കും.
 ഈ സമയം വീടുകളിലെ മോഷണസാദ്ധ്യത കണക്കിലെടുത്ത് പട്രോളിംഗ് ശക്തമാക്കും
ആഘോഷങ്ങളിൽ സാമൂഹിക വിരുദ്ധ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പാക്കും
 മുൻകാല കേസുകളിലുൾപ്പെട്ടവരെ കരുതൽ അറസ്റ്റിലാക്കും
 അനധികൃത മദ്യവിൽപന കണക്കിലെടുത്ത് മിന്നൽ പരിശോധനകൾ
 മദ്യപിച്ചുള്ള ഡ്രൈവിംഗ്, അമിത വേഗം എന്നിവ പിടികൂടും