ആലപ്പുഴ: വീടിന്റെ പോർച്ചിലിരുന്ന ബുള്ളറ്റിന് തീയിട്ടതായി പരാതി. കൈതവന പുതുശ്ശേരി വീട്ടിൽ ഹരികുമാറിന്റെ മകൻ അഖിലിന്റെ ബുള്ളറ്റിനാണ് ബുധനാഴ്ച പുലർച്ചെ നാലോടെ കാറിലെത്തിയ സംഘം തീയിട്ടത്. ബുള്ളറ്റ് ഭാഗികമായി കത്തിനശിച്ചു.
രണ്ട് പേർ പോർച്ചിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ഹരികുമാറും ഭാര്യ ബിന്ദുവും കണ്ടിരുന്നു. കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയിൽ വീട്ടിലിരുന്ന ബൈക്കിന് തീയിട്ടിരുന്നു. അഞ്ച് വർഷം മുമ്പ് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് അഖിൽ. കേസിൽ നിരപരാധിയായ അഖിലിനെ കുടുക്കുകയായിരുന്നുവെന്നും തെറ്റിദ്ധാരണ വച്ച് പുലർത്തുന്നവരാണ് നിരന്തരം അക്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നല്കി.