ആലപ്പുഴ: നിസാര പ്രശ്നങ്ങളിൽ തുടങ്ങി സങ്കീർണമാകുകയും പിന്നീട് തകർന്നു പോകുകയും ചെയ്യുന്ന കുടുംബ ബന്ധങ്ങൾ മൂലം സമൂഹത്തിനു ലഭിക്കുക വ്യക്തി വൈകല്യമുള്ള തലമുറയെയായിരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അഭിപ്രായപ്പെട്ടു. കുടുംബങ്ങൾ തകരുന്നത് മൂലം നിരാലംബരായി മാറുന്നത് ആ കുടുംബത്തിലെ കുട്ടികളാണെന്നും കമ്മിഷൻ അദാലത്തിൽ പങ്കെടുത്ത അംഗങ്ങൾ വിലയിരുത്തി.

കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് അദാലത്തിൽ കമ്മീഷന് മുൻപാകെ കൂടുതലായി എത്തിയത്. മാതാപിതാക്കളുടെ അനവസരത്തിലുള്ള ഇടപെടൽ അടക്കമുള്ള കാര്യങ്ങൾ പലപ്പോഴും യുവതലമുറയിലെ കുടുംബ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്നു കമ്മീഷൻ അഭിപ്രായപ്പെട്ടു.ഹത്തിനായി നിലകൊണ്ട സാക്ഷികളോട് സമൂഹം കടപ്പെട്ടിരിക്കുകയാണെന്ന് കമ്മീഷൻ അംഗങ്ങൾ പറഞ്ഞു.

സുഗതകുമാരിയുടെ വിയോഗത്തിൽ അനശോചനം രേഖപ്പെടുത്തിയാണ് അദാലത്തു അവസാനിച്ചത്. ആകെ 76 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 18 എണ്ണം തീർപ്പാക്കി. 12 പരാതികൾ പൊലീസ് റിപ്പോർട്ടിനായും, 3 എണ്ണം കൗൺസിലിംഗിനും അയച്ചു. ബാക്കിയുള്ള 43 പരാതികൾ ജനുവരി 18,19 തീയതികളിൽ ജില്ലയിൽ നടത്തുന്ന അദാലത്തിൽ പരിഗണിക്കും. കമ്മിഷൻ അംഗങ്ങളായ അഡ്വ.എം.എസ്.താര, ഷിജി ശിവജി എന്നിവർ അദാലത്തിൽ പങ്കെടുത്തു