
ചേർത്തല : തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളകൗമുദി ഏജന്റിന് മിന്നും വിജയം. കേരളകൗമുദി മാരാരിക്കുളം ഏജന്റ് അനിതാ തിലകനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനിൽ നിന്ന് 945 വോട്ടുകൾക്ക് വിജയിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസ് 600 വോട്ടുകൾക്ക് വിജയിച്ച വാർഡ് അനിതയിലൂടെ എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ അനിതയുടെ കന്നി പോരാട്ടമായിരുന്നു ഇത്. സി.പി.ഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി അംഗവും മഹിളാസംഘം ആലപ്പുഴ മണ്ഡലം സെക്രട്ടറിയുമായ അനിത കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പരേതനായ പി.എം.സുരേന്ദ്രന്റെ മകളാണ്.ഡി.തിലകനാണ് ഭർത്താവ്.മക്കൾ:അഭിഷേക്,അപർണ തിലകൻ.