ആലപ്പുഴ : കനകാശേരി പാടശേഖരങ്ങളിൽ കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടയിൽ അഞ്ചുപ്രാവശ്യം മടവീണ് കൃഷി നശിക്കുന്നതിനും പുറംബണ്ടുകൾ മുങ്ങി വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടാകാനും കാരണം മടകുത്തിലെ വൈകല്യങ്ങളും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണെന്ന് ജനതാദൾ(എസ്) കുട്ടനാട് മണ്ഡലം കമ്മറ്റി ആരോപിച്ചു. കുട്ടനാട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.ജെ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ജനതാദൾ(എസ്) ജില്ലാസെക്രട്ടറി പി.ജെ.കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. ജോസ് ടി.ആലഞ്ചേരി, കെ.സി.തോമസ്, എ.സി.വിജയപ്പൻ, ജോസുകുട്ടി കുന്നംകരി, നന്തി ഭാസ്‌ക്കരൻ, എ.സി.ജോസ് എന്നിവർ പങ്കെടുത്തു.