ആലപ്പുഴ: സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖയും കവയിത്രിയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അനുശോചിച്ചു. ഗാന്ധിയൻ ദർശന വേദിയുടെ ആഭിമുഖ്യത്തിൽ കൂടിയ അനുശോചന യോഗത്തിൽ ഗാന്ധിയൻ ദർശന വേദി വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.പ്രദീപ് കൂട്ടാല അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.എ.ജോൺ മാടമന , ബി.സുജാതൻ , ആന്റണി കരിപ്പാശേരി, എം.കെ.പരമേശ്വരൻ, ശ്യാമളാദേവി പ്രസാദ് എന്നിവർ സംസാരിച്ചു.