
ആലപ്പുഴ: ശൂന്യതയിൽ നിന്നും കേരളത്തിലെ കോൺഗ്രസിനെ അധികാരത്തിന്റെ സോപാനത്തിലെത്തിച്ച നേതാവായിരുന്നു ലീഡർ കെ.കരുണാകരനെന്ന് ഡി.സി.സി.പ്രസിഡന്റ് എം.ലിജു പറഞ്ഞു. കോടതിയുടെ ഒരു പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്റി പദവി രാജി വെച്ച ലീഡർ കെ.കരുണാകരൻ ഭരിക്കുന്നവർക്ക് മാതൃകയാണെന്നും ലിജു പറഞ്ഞു. ഡി.സി.സി ഓഫീസിൽ
കെ.കരുണാകരന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു ലിജു. കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരുമായ അഡ്വ. ഡി. സുഗതൻ, എ.എ.ഷുക്കൂർ, കെ.പി.സി.സി. വിചാർ വിഭാഗം സംസ്ഥാന ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ ,ഡി.സി.സി. ഭാരവാഹികളായ തോമസ് ജോസഫ്, ജി.സഞ്ജീവ് ഭട്ട്, അഡ്വ.പി.ജെ.മാത്യു, റ്റി.വി.രാജൻ സുബ്രഹ്മണ്യദാസ് ,ബാബു ജോർജ്, പി.ബി.വിശേശ്വരപ്പണിക്കർ ,ടി.ടി. കുരുവിള, സജി കുര്യാക്കോസ്, അഡ്വ.റീഗോ രാജു, ബഷീർ കോയാ പറമ്പിൽ, എ.കബീർ, എ.ഷൗക്കത്ത്, സിറിയക് ജേക്കബ്ബ്, മുകുന്ദൻ, സന്തോഷ് പുതുക്കലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.