sndp-vnbabu

പൂച്ചാക്കൽ : പ്രാർത്ഥനയും പഠനവും സമന്വയിപ്പിച്ചു കൊണ്ടുപോകാൻ കുട്ടികൾ ശീലിക്കക്കണമെന്ന് എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു പറഞ്ഞു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പും മെമന്റോയും ശ്രീകണ്ഠേശ്വരം ശാഖയിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ബിജുദാസ് മുഖ്യപ്രഭാഷണം നടത്തി. മന്യാ പ്രകാശൻ, കെ.വി.ശ്രീവത്സലൻ, സാജു, പ്രസന്നൻ, ഷിനുമോൻ, സുഗണൻ, പ്രജിത്ത്, ദിലീപ്, സുനിൽ, ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.