ആലപ്പുഴ: ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പും ഷൂട്ടിംഗ് ടീമും ഒരുങ്ങുന്നു.ജനുവരി 10 ന് രാവിലെ 8 മണിക്ക് മത്സരങ്ങൾ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കളക്ടർ എ.അലക്സാണ്ടർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് കാമ്പസിനോട് ചേർന്നുള്ള അത്യാധുനിക ഷൂട്ടിംഗ് റേഞ്ചിലാണ് മത്സരങ്ങൾ നടക്കുന്നത്.സീനിയർ, ജൂനിയർ, യൂത്ത് , വെറ്ററൻസ് വിഭാഗങ്ങളിൽ ആൺ/ പെൺ ഇനങ്ങളിലാവും മത്സരം . നാഷണൽ റൈഫിൾ അസോസിയേഷന്റെയും കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷന്റെയും കീഴിലായിരിക്കും മത്സരങ്ങൾ നടക്കുക. ഓരോ ഇനത്തിനും 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.ജനുവരി ആറിന് മുമ്പായി രജിസ്ട്രേഷൻ പൂർത്തിയാക്കണം.

ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി കിരൺ മാർഷൽ,ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു, എ.സി.ശാന്തകുമാർ, ട്രഷറർ ഗോപാലൻ ആചാരി തുടങ്ങിയവർ പങ്കെടുത്തു.വിശദ വിവരങ്ങൾക്ക് : 9539033 880,96330 90598 .