മുതുകുളം: ജില്ലാ പഞ്ചായത്ത്‌ മുതുകുളം ഡിവിഷനിൽ നിന്നും തി​രഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിലെ ജോൺ തോമസിന് ചിങ്ങോലി, കാർത്തികപ്പള്ളി, ആറാട്ടുപുഴ പഞ്ചായത്തുകളിൽ സ്വീകരണം നൽകി. വോട്ടർമാരെ നേരിൽ കണ്ടു നന്ദി അറിയിച്ചുള്ള പര്യടനം വന്ദികപ്പള്ളയിൽ നിന്നും ആരംഭിച്ച് ചിങ്ങോലി, കാർത്തികപ്പള്ളി, ആറാട്ടുപുഴ പഞ്ചായത്തുകളിലെ പരിപാടിക്ക് ശേഷം വട്ടച്ചാലിൽ സമാപിച്ചു. സമാപന സമ്മേളനം മുഞ്ഞനാട്ടു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജോൺ തോമസ് നന്ദി പറഞ്ഞു. ഷംസുദീൻ കായിപ്പുറം, മണ്ഡലം പ്രസിഡന്റുമാരായ ജി. എസ്.സജീവൻ, രാജേഷ് കുട്ടൻ, ജയപ്രസാദ്, രതീശൻ , മുതുകുളം ബ്ലോക്ക് മംഗലം ഡിവിഷൻ അംഗം എസ്. അജിത തുടങ്ങിയവർ സംസാരിച്ചു .