ആലപ്പുഴ: ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സ് എന്നിവയിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന വിജയാമൃതം എന്ന പേരിൽ ഒ​റ്റത്തവണ സ്കോളർഷിപ്പ് നൽകും.

ബിരുദത്തിന് ആർട്ട്സ് വിഷയങ്ങൾക്ക് 60 ശതമാനവും, സയൻസ് വിഷയങ്ങൾക്ക് 50 ശതമാനവും മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ കോഴ്‌സുകളിൽ 50 ശതമാനം മാർക്കാണ് യോഗ്യത. അപേക്ഷകർ സർക്കാർ സ്ഥാപനങ്ങളിലോ മ​റ്റ് അംഗീകൃത സ്ഥാപനങ്ങളിലോ (പാരലൽ കോളേജ്, വിദൂര വിദ്യാഭ്യാസം) നിന്ന് ആദ്യ അവസരത്തിൽ തന്നെ വിജയിച്ചവരായിരിക്കണം. താൽപര്യമുള്ളവർ ഡിസംബർ 31നകം ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. ഫോൺ: 0477-2253870