tv-r

തുറവൂർ :എസ്.സി. ഇ.ആർ.ടിയുടെയും ആലപ്പുഴ ഡയറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ അദ്ധ്യാപക പരിവർത്തന പരിപാടിയിൽ ഗവേഷണ പ്രബന്ധാ വതരണത്തിൽ തുറവൂർ ഗവ.ടി.ഡി. എൽ.പി.സ്കൂളിലെ അദ്ധ്യാപിക എം.വി. ഷീജ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി.. നൂതന പഠന തന്ത്രങ്ങളിലെ സർഗാത്മക വഴികൾ എന്ന വിഷയമാണ് തിരഞ്ഞെടുത്ത് അവതരിപ്പിച്ചത്.ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ ഷീജ പ്രബന്ധമവതരിപ്പിക്കും. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ നടക്കുന്ന പുതിയ പഠന പ്രവർത്തനങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണവും വിവര ശേഖരണവും നടപ്പാക്കലുമാണ് പ്രബന്ധത്തിന്റെ ഉള്ളടക്കം. കഴിഞ്ഞ 13 വർഷക്കാലമായി തുറവൂർ ഗവ.ടി.ഡി.എൽ.പി.സ്കൂളിൽ അധ്യാപികയായ ഷീജ, പറയകാട് ദേവാലയത്തിൽ ഷിബു കുമാറിന്റെ ഭാര്യയാണ്. മക്കൾ:അമൽദേവ് , ദേവിക.