ആലപ്പുഴ:കേരളത്തിൽ ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഇളക്കിവിട്ട് യു.ഡി.എഫിനെ തകർക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്റി പിണറായി വിജയൻ നടത്തുന്നതെന്ന് യു.ഡി.എഫ് ജില്ലാ കമ്മി​റ്റി ആരേപിച്ചു.

എൻ.ഡി.എയും എൽ.ഡി.എഫും തമ്മിലാണ് വരും കാലഘട്ടത്തിൽ കേരളത്തിൽ മത്സരം നടക്കുന്നത് എന്ന തരത്തിൽ പ്രചരണം നടത്തി ജനങ്ങളെ വർഗീയപരമായി വേർതിരിച്ച് ലാഭം കൊയ്യാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് മുഖ്യമന്ത്റിയുടെ നിലപാടെന്നും യോഗം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് യോഗം ചർച്ച ചെയ്തു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, അഡ്വ.ബി.രാജശേഖരൻ, എ.എം.നസീർ, ജേക്കബ് എബ്രഹാം, കെ.സണ്ണിക്കുട്ടി, ബാബു വലിയവീടൻ, എ.നിസാർ, കളത്തിൽ വിജയൻ, ജോമി ചെറിയാൻ, കമാൽ.എം.മാക്കിയിൽ, ജോർജ് ജോസഫ്, എസ്.എസ്.ജോളി എന്നിവർ പ്രസംഗിച്ചു.