
ചേർത്തല:ക്രിസ്മസിന് നാടൻ മത്സ്യവുമായി ജൈവകർഷകൻ വി.പി.സുനിൽ.മായിത്തറ ആനക്കുഴിയ്ക്കൽ പാടത്തോട് ചേർന്നുള്ള ഇരുപത്തിയഞ്ച് സെന്റ് കുളത്തിലാണ് മത്സ്യകൃഷി.നാടൻ ഇനങ്ങളായ തിലോപിയ,ചെമ്പല്ലി എന്നിവയാണ് 6 മാസം മുമ്പ് വളർത്താനായി കുളത്തിലിട്ടത്.സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി ഫിഷറീസ് വകുപ്പിന്റെ സഹായത്തോടു കൂടിയാണ് മത്സ്യകൃഷി . വിളവെടുപ്പ് യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ടി.ടി.ജിസ്മോൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർമാരായ ബൈരഞ്ജിത്,മിനി പവിത്രൻ,എ.ടി.സുരേഷ്ബാബു,കെ.എസ്.ശ്യാം തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് ലക്ഷം രൂപയുടെ മത്സ്യം വിൽക്കാൻ കഴിയുമെന്ന് വി.പി. സുനിൽ പറഞ്ഞു.