
മുതുകുളം: വീട്ടിൽ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും എക്സ് സൈസ് പിടികൂടി. ചിങ്ങോലി കാവിൽ വീട്ടിൽ അനന്തകുമാറും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന കീരിക്കാട് കണ്ണമ്പള്ളി ഭാഗത്തെ വീട്ടിൽ നിന്നാണ് 650 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. 400 മില്ലി ചാരായവും 6 ഗ്യാസ് സിലിണ്ടറുകളും കണ്ടെടുത്തു.
കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. അനിർഷയ്ക്ക് ലഭിച്ച രഹസൃവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. മൂന്ന് മാസമായി ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന അനന്തകുമാർ പകൽ സമയങ്ങളിൽ വീട് അടച്ചിട്ട് ചാരായം നിർമ്മിച്ച് രാത്രികാലങ്ങളിൽ കുടുംബസമേതം യാത്ര ചെയ്ത് ഇടപാടുകാർക്ക് ചാരായം എത്തിച്ച് കൊടുക്കുകയായിരുന്നു രീതി. പ്രിവന്റീവ് ഓഫീസർമാരായ കൊച്ചു കോശി, സുനിൽ കുമാർ, ഓംകാർ നാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ റഫീഖ് ,വിപിൻ, ദീപു എന്നിവർ പങ്കെടുത്തു.