ചേർത്തല: വാരനാട് ദേവിക്ഷേത്രത്തിലെ വലിയകളം പൂജയും വലിയ കുരുതിയും 26ന് നടത്തും. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ശ്രീകോവിലിന് മുൻവശത്തെ മുഖമണ്ഡപം നിറഞ്ഞു നിൽക്കുന്ന വലിയകളം എഴുതുന്നത്. ദാരുകവധത്തിനു ശേഷം ഉഗ്രരൂപിണിയായി നിൽക്കുന്ന വാരനാട്ടമ്മയുടെ രൂപമാണ് വലിയകളത്തിൽ വരയ്ക്കുക.
രാവിലെ 6ന് വലിയകളത്തിലേക്ക് ദേവിയുടെ എതിരേൽപ്പ്, 6.15 ന് കളംപാട്ട്, ഉച്ചയ്ക്ക്12 ന് വലിയകളം പൂജയും കളംപാട്ടും,രാത്രി 12ന് വലിയ ഗുരുതി എന്നിവ നടത്തും.കൊവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായാണ് ചടങ്ങുകൾ . ക്ഷേത്ര നാലമ്പത്തിലേക്ക് പ്രവേശനമുണ്ടാകും.എല്ലാ വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യാം. വിശദ വിവരങ്ങൾക്ക് ഫോൺ: 85938 82269, 94470 13806.തുടർന്നുള്ള ഏഴ് ദിവസങ്ങളിൽ സൂര്യോദയത്തിന് ശേഷം നട തുറക്കുകയും സൂര്യാസ്തമനത്തോടെ നട അടക്കുകയും ചെയ്യും.