മാവേലി​ക്കര: പരിസ്ഥിതിസംരക്ഷണത്തിന്റെ ശീലബോധങ്ങൾ മലയാളിയിലേക്ക് സന്നിവേശിപ്പിച്ച കവയിത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണം മലയാളത്തിന് തീരാനഷ്ടമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ടീച്ചർ കടന്നുപോകുമ്പോൾ കവിതകൾക്കൊപ്പം സമരപൂരിതമായ ഒരു ജീവിതത്തിന്റെ ഓർമകളുടെ അദ്ധ്യായം കൂടിയാണ് വരുംതലമുറയ്ക്കായി നൽകിയതെന്നും കൊടിക്കുന്നിൽ പറഞ്ഞു.