തുറവൂർ: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പത്താമത് ചരമവാർഷിദിനത്തിൽ കെ.കരുണാകരൻ സ്മാരക ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുത്തിയതോട് കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ അസീസ് പായിക്കാട് അദ്ധ്യക്ഷനായി. സി.കെ.രാജേന്ദ്രൻ, എം.വി.ആ ണ്ടപ്പൻ, ജോയി ആലയ്ക്കാപറമ്പ് തുടങ്ങിയവർ പങ്കെടുത്തു. പട്ടണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡറുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. ടി.എച്ച്.സലാം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.എം.രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.സി.ആർ.സന്തോഷ്, ശിവൻകുട്ടി, എം ആർ.ബിനു മോൻ, പോഴിത്തറ രാധാകൃഷ്ണൻ, എസ്.സഹീർ, നാരായണൻകുട്ടി, എ.ആർ.ഷാജി എന്നിവർ സംസാരിച്ചു