മാവേലിക്കര: കെ.കരുണാകരന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് മാവേലിക്കര കോൺഗ്രസ്‌ ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കുര്യൻ പള്ളത്ത്, നൈനാൻ.സി.കുറ്റിശ്ശേരിൽ, ലളിതാ രവീന്ദ്രനാഥ്, ബ്ലോക്ക്‌ പ്രസിഡന്റ് കെ.ഗോപൻ, സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി അനി വർഗീസ്, ഡി.സി.സി അംഗം അജിത് കണ്ടിയൂർ, മണ്ഡലം പ്രസിഡന്റ് രമേശ്‌ ഉപ്പാൻസ്, ബ്ലോക്ക് ജനറൽ സെക്രട്ടറി എം.രമേശ്‌കുമാർ, കൗൺസിലർമാരായ കൃഷ്ണകുമാരി, മനസ് രാജപ്പൻ എന്നിവർ സംസാരിച്ചു.