കുട്ടനാട്: ഗുരുധർമ്മ പ്രചാരണസഭ കുട്ടനാട് മണ്ഡലം പുളിങ്കുന്ന് മേഖല സമ്മേളനം കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ചന്ദ്രൻ പുളിങ്കുന്ന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം ആർ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. നെടുമുടി ഡി. ശിശുപാലൻ, എം കെ പുരുഷോത്തമൻ, സി.വി.കരുണാകരൻ, പവിത്രൻ കുന്നുമ്മ എന്നിവർ സംസാരിച്ചു. രാജേരി ജയപ്രകാശ് നന്ദി പറഞ്ഞു.

മുഹമ്മ വിശ്വഗാജി മഠം കാര്യദർശി സ്വാമി അസ്പർശാനന്ദ (മുഖ്യരക്ഷാധികാരി),പി.എം.മോഹനൻ കണ്ണാടി പ്രസിഡന്റ്),എം കെ പുരുഷോത്തമൻ, രാജേശ്വരി ജയപ്രകാശ് ( വൈസ് പ്രസിഡന്റിമാർ), വി.എം.തങ്കപ്പൻ വടക്കേച്ചിറ (സെക്രട്ടറി), സി.വി.കരുണാകരൻ ചൂളയിൽ (ട്രഷറർ) എന്നിവരടങ്ങുന്ന 15 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു. ശിവഗിരി തീർത്ഥാടന വിളംബരയാത്ര ഡിസംബർ 31ന് പുളിങ്കുന്ന് പഞ്ചായത്തിന്റെ വിവിധ മേഖലകളിലൂടെ നടത്താനും യോഗം തീരുമാനിച്ചു.