മാവേലിക്കര: മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രിയും മാവേലിക്കര എ.ആർ രാജരാജവർമ്മ സ്മാരക ഭരണസമിതി മുൻ അദ്ധ്യക്ഷയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ എ.ആർ സ്മാരക ഭരണസമിതി അനുശോചി​ച്ചു. 2011-16 കാലയളവിൽ സ്മാരകത്തിന്റെ അദ്ധ്യക്ഷയായിരിക്കെ സ്മാരകത്തിന്റെ ഉയർച്ചയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയ സുഗതകുമാരിയെ മാവേലിക്കരയുടെ സാംസ്‌കാരിക സമൂഹം ഏറെ നന്ദിയോടെയും അതിലേറെ ആദരവോടെയുമാണ് നെഞ്ചിലേറ്റുന്നതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.