 
ചാരുംമൂട്: പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ വേർപാടിൽ നാടു മുഴുവൻ തേങ്ങുമ്പോൾ, ടീച്ചറുടെ താൻ ജീവൻ നൽകിയ ഛായാചിത്രത്തിന് മുന്നിൽ വേദനയോടെ നിൽക്കുകയാണ് രഘു. ആനന്ദ് ഭവനിൽ രഘുവെന്ന ചിത്രകാരന് 2014ൽ സംസ്ഥാന ലളിതകലാ അക്കാദമി അവാർഡ് ലഭിച്ചത് ടീച്ചറുടെ ചിത്രം വരച്ചതിനായിരുന്നു.
രഘുവിന്റെ മനസിൽ ഒരിക്കലും ഉടയാത്ത ഒരു വാങ്മയ ചിത്രമാണ് സുഗതകുമാരി ടീച്ചർ. പരിസ്ഥിതിക്കും, സ്ത്രീ സുരക്ഷയ്ക്കും വേണ്ടിയുമുളള പോരാട്ടത്തിലും , സാഹിത്യത്തിലും ജ്വലിച്ചു നിന്ന ടീച്ചറോട് എന്നും ആരാധനയായിരുന്നു. അതുകൊണ്ടുതന്നെയാണ് രഘു ടീച്ചറുടെ ചിത്രം തന്നെ വരയ്ക്കായി തിരഞ്ഞെടുത്തത്.
ദ്ധ്യാപകനാണ്.