ചാരുംമൂട്: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ചരമ വാർഷിക ദിനാചരണം നൂറനാട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. ചാരുംമൂട് കോൺസ് ഭവനിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം കെ.പി.സി.സി നിർവാഹക സമിതിയംഗം കെ. സാദിഖ് അലിഖാൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റിന്റെ ചുമതലയുള്ള ജി.ഹരിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.കെ.ഷാജു മുഖ്യപ്രഭാഷണം നടത്തി.

ജി.വേണു, ഇബ്രാഹിം കുട്ടി, കുമാരദാസ് , പി.രഘു , അബ്ദുൽ ജബ്ബാർ, പി.എം.രവി , ഷറഫുദീൻ, എസ്. സാദിഖ്, എൻ. ഷംസുദീൻ, സുരേഷ് കൃപ, ജയകുമാർ, നസീർ സീദാർ തുടങ്ങിയവർ സംസാരിച്ചു.