മാന്നാർ: പരുമല പള്ളിയിൽ ക്രിസ് മസ് ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും. 25ന് വെളുപ്പിന് 2ന് ശുശ്രൂഷ ആരംഭിക്കും. കൊവിഡ് വ്യാപനം മൂലം വിശ്വാസികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ക്രിസ് മസ് ശുശ്രൂഷകൾ തത്സമയം ഗ്രിഗോറിയൻ ടി.വി., എ.സി.വി.മെഡ്‌ലി, കേരളാവിഷൻ മൂവിസ്, വേർഡ് ടു വേൾഡ് എന്നീ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യും