മാന്നാർ: മാന്നാർ ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നടന്നു. രാവിലെ പത്ത് മണിക്ക് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട പതിനെട്ട് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. യു ഡി എഫി ലെ ഒമ്പതും എൽ ഡി എഫിലെ എട്ടും ബി ജെ പിയിലെ ഒന്നും അംഗങ്ങളാണ് സത്യ പ്രതിജ്ഞ ചെയ്തത്. മൂന്ന് മുന്നണിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പാർട്ടി പ്രവർത്തകരോടൊപ്പം പ്രകടനമായി എത്തിയാണ് ചടങ്ങിൽ പങ്കെടുത്തത്. പഞ്ചായത്ത്‌ സെക്രട്ടറി ബീന, റിട്ടേനിംഗ് ഓഫീസർ ജെസി, അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു