മാന്നാർ: കുട്ടമ്പേരൂർ ശ്രീ ശുഭാനന്ദാദർശാശ്രമത്തിലേക്ക് തീർത്ഥാടനം നാളെ നടക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് തീർത്ഥാടനം ലളിതമാക്കുമെന്നും ആശ്രമത്തിൽ ആൾക്കൂട്ടം അനുവദിക്കില്ലെന്നും എന്നാൽ ഭക്തജനങ്ങൾക്ക് ഇരുമുടി കെട്ടുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഭരണസമിതി അറിയിച്ചു.