 
മാന്നാർ: കോൺഗ്രസ് നേതാവ് കെ.കരുണാകരന്റെ പത്താമത് അനുസ്മരണ സമ്മേളനം മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വലിയകുളങ്ങരയിൽ നടത്തി. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടമ്പേരൂർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈ. പ്രസി.സതീഷ് ശാന്തിനിവാസ് ഉദ്ഘാടനം ചെയ്തു. നുന്നു പ്രകാശ്, ശ്യാമപ്രസാദ്, രാമചന്ദ്രൻ, ശമുവേൽകുട്ടി, രാമവർമ്മ രാജ, ലിസി സലാം,അംബിക, യോഹന്നാൻ, കോശി പൂവടിശേരിൽ അമ്പാടി സലാം, ഉമ്മൻ മത്തായി എന്നിവർ സംസാരിച്ചു.
അനുശോചിച്ചു
മാന്നാർ : ഭൂമിയേയും പ്രകൃതിയേയും മാതൃത്വത്തേയും സ്ത്രീത്വത്തേയും മനുഷ്യനന്മക്കായി ചേർത്തു പിടിച്ച മലയാളത്തിന്റെ മഹാ സുകൃതിനിയായ മഹാ കവയിത്രി സുഗതകുമാരിയുടെ വേർപാടിൽ മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ സമിതി, ധർമ്മ സേവാ സമിതി, സംസ്‌കൃത സംരക്ഷണ വേദി എന്നിവയുടെ സംയുക്ത യോഗം അനുശോചിച്ചു. ഞാഞ്ഞൂർ സുകുമാരൻ നായർ, വി.എം.കെ നമ്പൂതിരി, കെ.രാമവർമ്മ രാജ, കെ.സുമതിയമ്മ, ഡി.സുഭദ്രക്കുട്ടിയമ്മ എന്നിവർ പങ്കെടുത്തു.