മാന്നാർ: വൺ ഇന്ത്യാ വൺ പെൻഷൻ മൂവ്‌മെന്റ് ചെന്നിത്തല പ്രവർത്തക കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ പത്തിയൂർ ഉദ്ഘാടനം ചെയ്തു. സതീഷ് മാന്നാർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർഷിപ്പ് വിതരണം അജി മുരളി നിർവഹിച്ചു. വർഗീസ് തഴക്കര, വിലാസിനി സോമൻ, പുഷ്പാ ശശികുമാർ, മോർഗൻ ശാമുവേൽ, ജെയിൻ ജോർജ്, വിനോദ് മാത്യു, ജോസ് മാത്യു, അശോക് കുമാർ, അജയകുമാർ, കെ.രവീന്ദ്രൻ, സാബു തങ്കച്ചൻ, മഠത്തിൽ വിശ്വനാഥൻ, രാജീവ് രാജൻ, രാജൻ കന്യത്തറ എന്നിവർ സംസാരി​ച്ചു.