ആലപ്പുഴ : കൊവിഡ് പശ്ചാത്തലത്തിൽ 88-ാമത് ശിവഗിരി തീർത്ഥാടന പദയാത്ര പ്രതീകാത്മകമായി നടത്താൻ ഗുരുധർമ്മ പ്രചരണ സഭ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. നാളെ രാവിലെ 11 ന് അറവുകാട് ക്ഷേത്രയോഗം ഗുരുമന്ദിരത്തിൽ നിന്നും ആരംഭിക്കുന്ന പദയാത്ര അറവുകാട് ക്ഷേത്രയോഗം സെക്രട്ടറി പി.ടി.സുമിത്രൻ, സഭ മണ്ഡലം സെക്രട്ടറി ജി. പീതാംബരന് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്യും. അറവുകാട് കിഴക്ക് മറുതാച്ചിക്കൽ ക്ഷേത്രാങ്കണത്തിൽ പദയാത്ര അവസാനിക്കും. തുടർന്ന് തീർത്ഥാടനത്തിന്റെ അഷ്ടലക്ഷ്യങ്ങളിൽ ഒന്നായ വ്യവസായം എന്ന വിഷയത്തെ ആസ്പദമാക്കി ഡി.ഭാർഗവൻ സംസാരിക്കും. മണ്ഡലം പ്രസിഡന്റ് പി.ടി.മധു, സെക്രട്ടറി ജി.പീതാംബരൻ, എൻ.കെ.മുരളീധരൻ, ഷൈലജ, എൻ.മുരളീധരൻ, നിഷ, കുമാരി, പി.വി.മോഹനൻ എന്നിവർ പങ്കെടുക്കും.