കായംകുളം: ബി.ജെ.പി ഒ.ബി.സി മോർച്ച കായംകുളം നിയോജക മണ്ഡലം കമ്മിറ്റി പുളിമുക്ക് 41-ാം വാർഡിൽ പുത്തേത്ത് പടീറ്റതിൽ രാധയ്ക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം 26ന് വൈകിട്ട് 5 മണിക്ക് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കും.
നിർമ്മാണ കമ്മിറ്റി ചെയർമാൻ പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ, ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ്, ഭവന നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ പുളിയറ വേണുഗോപാൽ, ആർ.രതീഷ്, എൻ.ശിവദാസൻ, ശിവലാൽ കൃഷ്ണപുരം, പ്രകാശ് പുളിമുക്ക് എന്നിവർ പങ്കെടുക്കും.