photo

ആലപ്പുഴ: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവ് ജില്ലയിൽ പ്രവേശിക്കുന്നത് കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് വിലക്കി എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ്. തൈക്കൽ കടക്കരപ്പള്ളി പഞ്ചായത്ത് 13-ാം വാർഡിൽ വടക്കേ ഒരാഞ്ചുപറമ്പ് വീട്ടിൽ വിഷ്ണുവിനെയാണ് (21) നാടുകടത്തിയത്.ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ റിപ്പോർട്ടിനിനെ തുടർന്നാണ് നടപടി.