ആലപ്പുഴ : ദേശീയ കർഷക ദിനത്തിൽ സംഘടിപ്പിച്ച കർഷകകൂട്ടായ്മ നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ കിസാൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കാരാച്ചിറ അദ്ധ്യക്ഷത വഹിച്ചു. കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തി.നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി , കായൽ കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് സിബി കല്ലുപാത്ര , ജോയിന്റ് നെടുങ്ങാട് ,ഇ.ഷാബ്ദ്ദീൻ , ജേക്കബ് എട്ടുപറയിൽ , ബിനു മദനനൻ , എം.കെ.പരമേശ്വരൻ ,ജോമോന് കുമരകം എന്നിവർ സംസാരിച്ചു.