 
മാവേലിക്കര: സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ച പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ആദരായനം പ്രതിഭായനം പരിപാടിയുടെ ഉദ്‌ഘാടനം ആകാശവാണി മുൻ പ്രോഗ്രാം ഡയറക്ടർ മുരളീധരൻ തഴക്കര നിർവഹിച്ചു. സ്വാന്തനം വൈസ് പ്രസിഡന്റ് രവി മാമ്പറ അദ്ധ്യക്ഷനായി. സാഹിത്യകാരൻ മധു തൃപ്പെരുംതുറ മുഖ്യപ്രഭാഷണം നടത്തി. ആദരിക്കൽ ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ, വയലാർ ശരത് ചന്ദ്രവർമ്മ, മജീഷ്യൻ സാമ്രാജ് എന്നിവർ നിർവഹിച്ചു. രാമചന്ദ്രൻ മുല്ലശേരി, അഡ്വ.കെ.സുരേഷ്‌കുമാർ, രാജീവ് വൈശാഖ്, മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ.കെ.ആർ മുരളീധരൻ, കവയത്രി ബിന്ദു ആർ.തമ്പി, അബ്ബാ മോഹൻ, ആർ.ശശിധരകുറുപ്പ് എന്നിവർ സംസാരിച്ചു.