മുതുകുളം: വീടുകളിൽ നിന്ന് പതി​വായി​ മോട്ടോർ മോഷണം പോകുന്നുവെന്ന് പരാതി​. വെളളം പമ്പ് ചെയ്യുന്ന മോട്ടറുകൾ മുതുകുളം ഉമ്മർമുക്ക് ഭാഗത്തു നിന്നാണ് രാത്രിയിൽ ഇളക്കി കൊണ്ടുപോകുന്നത്. കഴിഞ്ഞദിവസം നികത്തിൽ കിഴക്കതിൽ അബ്ദുൾ റഹീമിന്റെ വീട്ടിലെയും തടി മില്ലിലെയും പടിഞ്ഞാറുളള കടയിലെയും മോട്ടോറുകൾ മോഷണം പോയി . ഇവർ കനകക്കുന്ന് പൊലീസിൽ പരാതി നൽകി. കുറച്ചു നാളുകൾക്കും മുൻപും പ്രദേശത്തു നിന്ന് വ്യാപകമായി മോട്ടോറുകൾ മോഷണം പോയിരുന്നു. മോഷ്ടാവ് പൊലീസ് പി​ടി​യി​ലായതി​നെത്തുടർന്ന് ഇത്തരം മോഷണം കുറഞ്ഞി​രുന്നു.