മുതുകുളം: ഹരിപ്പാട് ,കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെ.കരുണാകരൻ അനുസ്മരണം നടത്തി. ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് എം.ആർ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എം.ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.ഡി.സി.സി. ഭാരവാഹികളായ എം.കെ.വിജയൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ ,എസ്.വിനോദ്കുമാർ, അഡ്വ.വി.ഷുക്കൂർ, ജേക്കബ്ബ് തമ്പാൻ, എം.ബി.സജി, ശ്രീദേവീ രാജൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ് അസ്‌ലം, ഹരികൃഷണൻ, സുരേഷ് രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .