a
ഓണാട്ടുകര സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ തഴക്കര വേണാട് ജംക്‌ഷന് സമീപം തയ്യാറാക്കിയിരിക്കുന്ന രാജ്യാന്തര നിലവാരമുള്ള നീന്തൽക്കുളം

മാവേലിക്കര: ഓണാട്ടുകര സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ തഴക്കര വേണാട് ജംഗ്ഷന് സമീപം ഒരേക്കർ സ്ഥലത്തായി രാജ്യാന്തര നിലവാരമുള്ള നീന്തൽക്കുളം ഒരുങ്ങി​. 25 മീറ്റർ നീളവും 15 മീറ്റർ വീതിയുമുണ്ട്. കുട്ടികൾ മുതൽ പ്രായമുള്ളവർക്ക് വരെ നീന്തൽ അഭ്യസിക്കാനും നീന്താനുമുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കുളത്തിന് അനുബന്ധമായി ഫുട്ബോൾ മൈതാനം, കഫറ്റേറിയ, പാർക്കിംഗ് സൗകര്യം, ശുചിമുറി എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് അക്കാദമിക് ഡയറക്ടർ സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ.രാജീവ്, എസ്.പ്രഹ്ളാദൻ, ആർ.രതീഷ് എന്നിവർ അറിയിച്ചു.

ആധുനിക സൗകര്യങ്ങളുള്ള നീന്തൽക്കുളത്തിന്റെ സമർപ്പണം നാളെ 26 വൈകിട്ട് 4ന് ഒളിംപ്യൻ സെബാസ്റ്റൻ സേവ്യർ നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർ.രാജേഷ് എം.എൽ.എ അധ്യക്ഷനാവും. പരിശീലന ക്യാമ്പ് നീന്തൽ താരം ജി.പി.സേനകുമാർ ഉദ്ഘാടനം ചെയ്യും.