മാവേലിക്കര: ജയിൽ ക്ഷേമ വാരാഘോഷം സമാപനം നാളെ രാവിലെ 10.30ന് സ്പെഷൽ സബ് ജയിലിൽ ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജി പി.അജയകുമാർ അദ്ധ്യക്ഷനാവും. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് റിയ രാജി പ്രഭാഷണം നടത്തും. റോട്ടറി ക്ലബ് വൈസ് പ്രസിഡന്റ് എബി ജോൺ സമ്മാനദാനം നിർവഹിക്കും. 2.30ന് ഗാനമേള, മിമിക്സ് പരേഡ് എന്നിവ നടക്കുമെന്നു സൂപ്രണ്ട് എസ്.ശിവാനന്ദൻ അറിയിച്ചു.