ചേർത്തല:കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു.
പ്രസിഡന്റ് കെ.പി.ശശാങ്കൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് സി.വി.ഗോപി അനുസ്മരണ പ്രഭാഷണവും എം.പി.നമ്പ്യാർ മുഖ്യപ്രഭാഷണവും നടത്തി.കെ.എം.ചാക്കോ,എ.ആർ.പ്രസാദ്, രാജീവൻ നമ്പൂതിരി,സി.എം.ഉണ്ണി, ബി.ഹരിഹരൻനായർ,ആർ.സലിം,ബീമാ ബീഗം എന്നിവർ പങ്കെടുത്തു.