ചേർത്തല:ക്രിസ്മസ്-പുതുവത്സര ദിനങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം പാഴ്‌സലായി മയക്കുമരുന്നെത്തുന്നതായ വിവരത്ത തുടർന്ന് ചേർത്തലയിൽ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തി.സംസ്ഥാനത്താകെ നടത്തിയ പരിശോധനയുടെ ഭാഗമായിരുന്നു ഇത്.ആലപ്പുഴയിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡിന്റെ സാന്നിധ്യത്തിലാണ് നഗരത്തിലെ ഏഴ് പാഴ്‌സൽ ഓഫീസുകളിൽ പരിശോധന നടത്തിയത്.