
ചേർത്തല:തൃപ്പൂരക്കുളങ്ങര ക്ഷീരോത്പാദക സഹകരണസംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ സി.പി.എം പാനലിന് വിജയം.10 വർഷമായി കോൺഗ്രസ് ഭരണത്തിലായിരുന്നു സംഘം. ഭരണസമിതി അംഗങ്ങൾ: എ.എൻ മായാദേവി പുല്ലയിൽ ഇല്ലം,സുരേഷ്ബാബു,പി.ബാബുലാൽ,കെ.വി. നാരായണൻ,വി.അനിരുദ്ധൻ,ആർ.ഹരിദാസ്,ആർ.പ്രകാശൻ,ടി.കെ.പ്രസന്നകുമാരി,ഷൈലജ. ഭരണസമിതി ആദ്യയോഗം ചേർന്ന് എ.എൻ.മായാദേവി പുല്ലയിൽ ഇല്ലത്തെ പ്രസിഡന്റായും സുരേഷ്ബാബുവിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.മായാദേവി. മികച്ച ക്ഷീരകർഷകയ്ക്കുള്ള മുഖ്യമന്ത്റിയുടെ അവാർഡ് ജേതാവാണ്.