ചാരുംമൂട്: ഭാരതീയ ജനതാ പാർട്ടിയിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പട്ടികജാതി പട്ടികവർഗത്തിനെതിരെ കമ്മ്യൂണിസ്റ്റ് ഗുണ്ടകൾ നടത്തുന്ന അതിക്രമങ്ങൾ ബോദ്ധ്യപ്പെട്ടിട്ടും കണ്ണടക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് എസ് .സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കൊച്ചുമുറി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കരിമുളയ്ക്കലിൽ നടന്ന സി.പി.എം അക്രമത്തിൽ മർദ്ദനമേറ്റ തുരുത്തിയിൽ സുഭാഷിന്റെ കുടുംബത്തിന് പൊലീസ് നീതി നിക്ഷേധിക്കുന്നതിനെതിരെ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ചുനക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ സുനിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, മുൻ സംസ്ഥാന കൗൺസിലർ അംഗം മധു ചുനക്കര ,ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി സുധീർ ഖാൻ, ദിലീപ് കുമാർ, വാർഡ് മെമ്പർമാരായ സവിതാ സുധി, രഞ്ജിത്ത്, ദിലീപ്, സുരേഷ്ചുനക്കര തുടങ്ങിയവർ സംസാരിച്ചു.