തുറവൂർ: 'എന്റെ കൂട്ടുകാർ" വാട്ട്സാപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന, അതിജീവനത്തിനായുള്ള വാദ്യകലാകാരന്മാരുടെ സംഗമം ഇന്ന് ചമ്മനാട് ക്ഷേത്ര മൈതാനത്ത് നടക്കും. വൈകിട്ട് 4ന് മുതിർന്ന കലാകാരന്മാരെ ആദരിക്കൽ,മാസ്ക് - സാനിട്ടൈസർ വിതരണം, കൊവിഡ് ബോധവൽക്കരണം എന്നിവയുണ്ടാകും. സംഗമത്തിൽ ഗുരുവായൂർ കമൽനാഥിന്റെ പ്രമാണത്തിൽ 100-ൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം അരങ്ങേറും.