ചേർത്തല:പ്രമുഖ ഡോക്ടറുടെ മകന് ബൽജിയം സർക്കാരിന്റെ മാനേജ്മെന്റ് കോളേജിൽ പ്രവേശനം നേടികൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പത്തര ലക്ഷം രൂപ തട്ടിയെടുത്തകേസിൽ പ്രതിയായ ബൽജിയം സ്വദേശിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.അർത്തുങ്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ബെൽജിയം സ്വദേശി ഷിബു ജസ്പേഴ്സണിനെയാണ് ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ട് വെറുതെ വിട്ട് ഉത്തരവായത്. ചേർത്തലയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറിൽ നിന്നാണ് പ്രതി പത്തര ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.വിസിറ്റിംഗ് വിസയിൽ കേരളത്തിലെത്തിയ പ്രതി മറ്റ് രണ്ട് കേസുകളിലും വിചാരണ നേരിട്ടിരുന്നു.പ്രതിക്ക് വേണ്ടി അഡ്വ.വി.എസ്.രാജൻ ഹാജരായി.