മാവേലിക്കര: സഹകരണ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായുള്ള സഹകരണ ജീവനക്കാരുടെ മക്കളിൽ വിദ്യാഭ്യാസ, കലാ, കായികരംഗങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മാവേലിക്കര എ.ആർ ഓഫീസിൽ നടന്ന ചടങ്ങിൽ മാവേലിക്കര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ മുരളി തഴക്കര വിതരണോദ്ഘാടനം നിർവഹിച്ചു. അസി.രജിസ്ട്രാർ പാട്രിക് ഫ്രാൻസിസ് അദ്ധ്യക്ഷനായി. സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ അഡ്വ.ജി.അജയകുമാർ, ജി.രമേശ്കുമാർ, ജയപ്രകാശ്, എ.ആർ ഓഫീസ് സൂപ്രണ്ട് കെ.ജെ സുമയമ്മാൾ, അസി.ഡയക്ടർ സജിമോൻ എന്നിവർ പങ്കെടുത്തു.